കോട്ടയം; കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്നയുടെ കേസില്‍ അന്വേഷണംവ്യാപിപ്പിച്ചു. മുണ്ടക്കയത്ത് നിര്‍മാണത്തിലിരിക്കുന്ന വീട്ടിലും പോലീസ് തിരച്ചില്‍ നടത്തി. ജെസ്നയുടെ അച്ഛന്റെ നിര്‍മാണ കമ്പനിയാണ് ഈ പുതിയ വീട് പണിയുന്നത്.
അതേ സമയം ജെസ്നയുടെ ഫോണിലെ പഴയ മെസേജുകളും കോള്‍ വിവരങ്ങളും പോലീസ് വീണ്ടെടുത്തു. മൂന്ന് മാസത്തോളമായി ജെസ്നയെ കാണാതായിട്ട് അന്വേഷണങ്ങല്‍ എവിടെയുമെത്താതെ നില്‍ക്കുകയാണ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ചുകൊണ്ടും ജെസ്നയുടെ സഹോദരന് ഇന്നലെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
Discussion about this post