ജോണ്‍ ഡിറ്റോ പി.ആര്
In Facebook
എന്റെ പ്രിയ സുഹൃത്ത്
എസ്. ഹരീഷ് നോവല്‍ പിന്‍വലിച്ചതിനെ സ്വാഗതം ചെയ്യുന്നു. അതിനെതിരെ സച്ചിതാനന്ദനും സഖാവ് എം.എ ബേബിയുമടക്കമുള്ളവര്‍ ഹൈന്ദവ ഫാസിസമെന്നൊക്കെപ്പറഞ്ഞ്
ചാടുമ്പോള്‍ കണ്ണൂരെ കവി കെ.സി.ഉമേഷ് ബാബുവിനെക്കുറിച്ച് ഓര്‍ക്കുന്നത് നന്നായിരിക്കും.എം.എന്‍ വിജയന് മാഷോടും ഉമേഷ് ബാബു കെ.സി യോടും സി.പി.എമ്മും പിണറായി വിജയനും കാട്ടിയതിന്റെ പേരും ഫാസിസ്റ്റ് കാടത്തമെന്നായിരുന്നു.
കവിയെക്കൊല്ലാന് കൊടി സുനിയെ ഇറക്കിയപ്പോള്‍ എവിടെയായിരുന്നു സച്ചി മാഷുടേയും ബേബി സഖാവിന്റെയുമൊക്കെ ആണത്തം ..
വളരെച്ചെറുപ്പം മുതല്‍ അറിയാവുന്ന ഹരീഷിന്റെ മാനസികാവസ്ഥ എനിക്കറിയാം.
എഴുത്തിലൂടെ ക്ലേശകരമായ ഒരുജീവിതത്തെ മറികടന്ന ഹരീഷ് നിന്നോട് ഇപ്പോള്‍ നോവലെഴുതരുതെന്നു് ഞാന്‍ പറഞ്ഞിരുന്നു.
നോവലിന് നിര്‍ബ്ബന്ധിക്കുന്ന പത്രമുതലാളിമാര്‍ക്ക് വേണ്ടിയല്ല എഴുതേണ്ടതെന്നും നോവല്‍ ജീവിത ദര്‍ശനവും ലാവണ്യബോധവും ഒരുമിച്ചു വേണ്ട ഒരു കാര്യമാണെന്നും ഞാന്‍ പറഞ്ഞിരുന്നു. നീ കേട്ടില്ല.
ഇതു പോലെ തെരുവില്‍ വലിച്ചു കീറപ്പെടേണ്ടതായിരുന്നോ അത്.ഡസ്തയോവ്സ്കിയും
അന്നയും തമ്മിലുള്ള സംഭാഷണമെടുക്കുക.
അവിടെ നിഷ്ക്കളങ്കതയും ശൗര്യവും തമ്മിലുള്ള ഉരസലാണ് .. അതിലൂറുന്ന ലാവണ്യമുണ്ടല്ലോ അതാണെടാ നോവലിലെ കല .. ഖസാക്കിലും നമ്മള് കണ്ടതതാണ്.
അല്ലാതെ കഥാപാത്രങ്ങള്‍ തമ്മില്‍ ആഴമില്ലാത്തതും കാര്യമില്ലാത്തതുമായ സംഭാഷണം എഴുതി കലയേയും ചില സമുദായങ്ങളെയും സ്ത്രീകളേയും അപമാനിക്കുന്നത് ഭോഷത്തമാണെന്നും കലയെ കൊല്ലലാണെന്നും ഞാന്‍ പറഞ്ഞിരുന്നു..
ഹരീഷേ, ഇപ്പോള്‍ നിന്നെ പിന്തുണയ്ക്കുന്നവര്‍ ഹൈന്ദവ വിരോധികള്‍ മാത്രമാണ്. നിന്നോടുള്ള ആത്മാര്‍ത്ഥതയല്ല.
നീയെന്തെഴുതിയാലും സാഹിത്യമാകുമെന്ന് പറയുന്ന വാഴ്ത്തുമൊഴികള്‍ നീ വിശ്വസിക്കരുത്.
സത്യം മാത്രം പറയുന്നൊരു എഴുപുന്നക്കാരന്‍ സുഹൃത്തിന്റെ വാക്കുകള്‍ ചെവിക്കൊള്ളുക ഇനിയെങ്കിലും ..
നോവലിസ്റ്റ് മനുഷ്യാവസ്ഥയോടാണ് സംവദിക്കുക.. താണ തരം പക്ഷപാത രാഷ്ട്രീയത്തോടല്ല..
അഭിമന്യു വധത്തെ ‘വര്‍ഗ്ഗീയതയ്ക്കെതിരെ ‘ എന്ന അഴകൊഴമ്പന്‍ കാപ്ഷന്‍ നല്കുന്ന ഇടതുപക്ഷ ബുദ്ധിജീവികള്‍ക്ക്
‘ഇസ്ലാമിക തീവ്രവാദം ‘ എന്ന് കടുപ്പിച്ചു പറയാന്‍ നാവു വിറയ്ക്കുന്നതെന്തേ?
ഹരീഷേ നീ എഴുതുക. മനുഷ്യാവസ്ഥകളെ നോക്കി. മോഡിയോ, കേരളാ മോഡിയോ ഭരിക്കട്ടെ.
സാഹിത്യം കലയാണ്. കല സൗന്ദര്യമാണ്. സൗന്ദര്യം ആനന്ദമുളവാക്കുന്നു.
എഴുത്തുകാരനും വായനക്കാരനും. ഓര്‍മ്മയുണ്ടായിരിക്കട്ടെ..
https://www.facebook.com/johnditto.pr/posts/2038191466193756
Discussion about this post