സൗദി അറേബ്യ അവരുടെ രാജ്യത്ത് നിന്നും നിയമവിരുദ്ധമായി താമസിക്കുന്ന പാക്കിസ്ഥാനികളെയും ബംഗ്ലാദേശികളെയും നാടുകടത്തുമ്പോള്‍ ഇന്ത്യയില്‍ മാത്രം നാടുകടത്തലിനെച്ചൊല്ലി ഒച്ചപ്പാടും ബഹളവും മാത്രം നടക്കുന്നുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്. അസമില്‍ ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത് കരട് പട്ടിക മാത്രമാണെന്നും ഇതേച്ചൊല്ലി അസമില്‍ സംഘര്‍ഷം ഇല്ലായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബംഗാള്‍ മുഖ്യമന്ത്രിയായ മമത ബാനര്‍ജി അക്രമം അഴിച്ചുവിടാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
അസമിലെ ജനങ്ങളെ ക്ഷുഭിതരാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസമിലേക്ക് ചെന്നതെന്നും അദ്ദേഹം പരാമര്‍ശിച്ചു.
ഇന്ത്യക്കാരായവരെല്ലാവരും അന്തിമ പട്ടികയില്‍ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്കി. രണ്ട് കൊല്ലം സമയം എടുത്ത് തയ്യാറാക്കിയ പട്ടിക സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്തിമ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് വിദേശ ട്രിബ്യൂണലുമായി ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post