ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിദേശ രാജ്യങ്ങളുടെ സഹായം വേണ്ട എന്ന നയം മാറ്റേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. പതിനഞ്ച് വര്‍ഷമായി ഈ നയം നിലവിലുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ഈ നയം രൂപീകരിച്ചത്.
യു.എ.ഈ, ഖത്തര്‍, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ സഹായം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ സഹായം വേണ്ടെന്നാണ് കേന്ദ്രം അറിയിച്ചത്. വിദേശ സഹായം വേണ്ട എന്ന നയം ഉണ്ടായിരുന്നതിനാല്‍ സുനാമി വന്നപ്പോഴും ഉത്തരാഖണ്ഡില്‍ പ്രളയം വന്നപ്പോഴും വിദേശ സഹായം ഇന്ത്യ സ്വീകരിച്ചിരുന്നില്ല. അന്നത്തെ യു പി എ സര്‍ക്കാര്‍ എ.ഡി.ബി.യില്‍ നിന്നും വായ്പ്പയെടുക്കുകയാണ് ചെയ്തത്.
അതേ സമയം വിദേശത്തെ വ്യക്തികള്‍ക്ക് കേരളത്തിലേക്ക് സഹായം അയക്കുന്നതില്‍ തടസ്സമില്ല.
Discussion about this post