റാഫേല്‍ ഇടപാട് രണ്ട് സര്‍ക്കാരുകള്‍ തമ്മില്‍ നടത്തിയ കരാറാണെന്നും കരാര്‍ രൂപീകരിക്കപ്പെടുന്ന സമയത്ത് തനിക്ക് ചുമതലയില്ലായിരുന്നുവെന്നും ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ വ്യക്തമാക്കി. കരാറില്‍ ഇരു സര്‍ക്കാരുകളും ഒപ്പിട്ടപ്പോള്‍ മാക്രോണ്‍ ആയിരുന്നില്ല ഫ്രഞ്ച് പ്രസിഡന്റ്, മറിച്ച് ഒളാന്ദായിരുന്നു.
റാഫേല്‍ കരാര്‍ എന്നുള്ളത് ഒരു വ്യവസായിക സ്വഭാവമുള്ള കരാര്‍ മാത്രമല്ല, മറിച്ച് ഇരു രാജ്യങ്ങളുടെയും തന്ത്രപ്രധാനമായ ഒരു കരാര്‍ കൂടിയാണെന്നും മാക്രോണ്‍ ചൂണ്ടിക്കാട്ടി. തന്റെ രാജ്യത്തിന് വളരെ വ്യക്തമായ നിയമങ്ങളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കൊല്ലം മേയിലായിരുന്നു മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി ചുമതലയേറ്റത്. ഇതിന് മുമ്പായിരുന്നു ഇന്ത്യയും ഫ്രാന്‍സും റാഫേല്‍ കരാറില്‍ ഒപ്പിട്ടത്.
റാഫേലിന് സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് മാക്രോണിന്റെ ഈ നിലപാട്.
Discussion about this post