ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ അയ്യപ്പന്റെ ചൈതന്യമില്ലാതെയാകുമെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് .
ശബരിമലയില്‍ യുവതികള്‍ പോയാല്‍ പിന്നെ താന്‍ ശബരിമലയ്ക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു . ശബരിമലയിലെ യുവതിപ്രവേശനത്തിന് എതിരെ ഇപ്പോള്‍ നടക്കുന്ന സമരത്തിന് രാഷ്ട്രീയമില്ലെന്നും പ്രയാര്‍ പറഞ്ഞു .
സുപ്രീംകോടതി വിധിയ്ക്കെതിരെ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് അഭിപ്രായപെട്ടു .
പത്തനംതിട്ട പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
Discussion about this post