ശബരിമലയില്‍ തുലാമാസ പൂജയ്ക്ക് വേണ്ടി നട തുറക്കാന്‍ മൂന്നു ദിവസം മാത്രം അവശേഷിക്കെ സ്ഥിതി ഗതികളില്‍ ആശങ്ക ഉണ്ടെന്നു തന്ത്രി കണ്ഠര് മോഹനര് വ്യക്തമാക്കി. കേരളാ സര്‍ക്കാരും ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയുടെ വിധി വന്നപ്പോള്‍ തന്നെ സമവായ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കന്നിമാസത്തില് തന്നെ മല ചവിട്ടാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.
സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി എന്‍.ഡി.എ നടത്തുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. കഴക്കൂട്ടത്താണ് യാത്ര സമാപിക്കുക. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള നയിക്കുന്ന ജാഥയില്‍ ബി.ജെ.പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മുരളീധര റാവു ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ പങ്കെടുക്കുന്നതായിരിക്കും. അതേസമയം ശബരിമല സംരക്ഷണ സമിതിയും, അന്താരാഷ്ടട്ര ഹിന്ദു പരിഷത്തും നടത്തുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് സമാപിക്കും.
Discussion about this post