ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ഇടത് സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് . സംസ്ഥാനത്ത് പിണറായി വിജയന് വര്‍ഗീയ വികാരം ഇളക്കി വിടുകയാണെന്നും ശബരിമലയില്‍ അവര്‍ണ്ണ – സവര്‍ണ്ണ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു . ‘അക്രമരഹിത വടകര’ യെന്ന പേരില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി .
കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്നും മുഖ്യമന്ത്രിയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി . സ്ത്രീ പ്രവേശനം വിലക്കിയിട്ടുള്ള സ്ഥലമല്ല ശബരിമല . ഒരു പ്രത്യേകപ്രായപരിധിയിലുള്ള യുവതികള്‍ക്ക് മാത്രമാണ് അവിടെ ദര്‍ശനത്തിന് വിലക്കുള്ളത് . വിശ്വാസവും അനാചാരവും രണ്ടും രണ്ടാണ് . ശബരിമലയിലുള്ളത് വിശ്വാസമാണെന്നും മുല്ലപ്പള്ളി പറഞ്ഞു .
ശബരിമലയില്‍ യുവതികളെ കയറ്റാതെയിരിക്കുന്നത് വ്യക്തമാക്കുന്നത് കേരളത്തിന്റെ മനസ്സാണെന്നും , കാര്യങ്ങള്‍ ഇത് പോലെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ പിണറായി വിജയന് ചൊവ്വയിലേക്ക് പോവേണ്ടി വരുമെന്ന് ചെന്നിത്തല പറഞ്ഞു . സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകുന്ന കാലത്താണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് ചിലര്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായിട്ടായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം .
Discussion about this post