ബിജെപിയോട് അയിത്തമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.ഇന്ത്യയിലുള്ളവര്‍ക്ക് ബി.ജെ.പിയോട് അയിത്തമില്ല. പിന്നെ എന്തിനാണ് കേരളത്തില്‍ അയിത്തം കാണിക്കേണ്ടതെന്നും വെള്ളാപ്പള്ളി ചോദിച്ചു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കഴിഞ്ഞ നാലു വര്‍ഷമായി ഈഴവരെ കബളിപ്പിക്കുകയാണ്.
പ്രതികരിക്കാത്തവരാണ് എസ്.എന്‍.ഡി.പിയെന്ന ധാരണ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ തിരുത്തും. സംഘടിത സമുദായ ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്യുന്നത്. ഉമ്മന്‍ചാണ്ടിയുടെ സമീപനം സാര്‍ ചക്രവര്ത്തിയുടേതിനെക്കാള് മോശമാണ്.
ഓരോ കാര്യത്തിനും ഉമ്മന്‍ചാണ്ടിയുടെ പുറകെ നടന്നയാളാണ് താന്‍. എല്ലാം ചെയ്യാമെന്നല്ലാതെ അദ്ദേഹം ഒന്നും ചെയ്തില്ല. പ്രതീക്ഷയോടെ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തെ കണ്ടത്. ഇനി അങ്ങനെ കാണാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post