‘മീശ’ നോവല്‍ വിവാദത്തില്‍ പെട്ട ഡി.സി ബുക്സ് ഇനി മതുല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പുസ്തകങ്ങള്‍ വില്ക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി. തൃശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ നടത്തുന്ന പുസ്തകമേളയിലായിരുന്നു ഡി.സി.ബുക്സ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പുസ്തകങ്ങള്‍ വില്ക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യില്ലെന്ന് അധികൃതര്‍ എഴുതി നല്‍കുകയായിരുന്നു. പാറമേക്കാവ് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഇത് കൂടാതെ പുസ്തക മേളയോടനുബന്ധിച്ച് ഒരു വിധത്തിലുള്ള സാഹിത്യ ചര്‍ച്ചകളും സംവാദങ്ങളും പ്രസംഗങ്ങളും സംഘടിപ്പിക്കില്ലെന്നും ഡി.സി.ബുക്സ് വ്യക്തമാക്കി.
ഇന്നലെ വൈകീട്ട് മേളയ്ക്ക് വേണ്ടി പുസ്തകങ്ങള്‍ എത്തിക്കുന്നതിനിടെ പ്രതിഷേധവുമായി ബി.ജെ.പിയും ആര്.എസ്.എസും രംഗത്തെത്തിയിരുന്നു. ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെയുള്ള പുസ്തകം പ്രസിദ്ധീകരിച്ച ഡിസിക്കെതിരെ ഭക്തരുടെ പ്രതിഷേധമുണ്ടെന്നും മേള നടത്താന്‍ അനുവദിക്കാനാവില്ലെന്നും ഇവര്‍ പറഞ്ഞു.
അതേസമയം ‘മീശ’ നോവല്‍ വിവാദത്തിന് ശേഷം അഗ്രശാല പുസ്തകമേളകള്‍ക്കായി വിട്ടു നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്ന് ദേവസ്വം മാനേജിംഗ് കമ്മിറ്റി വ്യക്തമാക്കി. കമ്മിറ്റിയംഗങ്ങള്‍ അറിയാതെയാണ് ഹാള്‍ ഡി.സി ബുക്സിന്റെ മേളയ്ക്ക് വിട്ട് നല്‍കിയതെന്നും മാനേജിങ് കമ്മിറ്റിയംഗം കെ.മഹേഷ് പറഞ്ഞു.
Discussion about this post