കൊച്ചി: വര്‍ഗീയ പ്രചാരണം നടത്തി തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അഴീക്കോട് മണ്ഡലത്തിലെ മുസ്ലീം ലീഗിന്റെ കെ.എം ഷാജിക്ക് അയോഗ്യത ഏര്‍പ്പെടുത്തിയ വിധിയിലെ സ്റ്റേ തുടരുമെന്ന് ഹൈക്കോടതി കെ.എം.ഷാജിയുടെ നിയമസഭാ അവകാശങ്ങള്‍ സംബന്ധിച്ച കാര്യത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വിധി പറയും. അതുവരെ സ്റ്റേ തുടരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.യ
എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന ഇടത് മുന്നണിയിലെ എം.വി നികേഷ് കുമാറിന്റെ ഹര്‍ജിയിലായിരുന്നു ഉത്തരവ്. പിന്നീട്, കെ.എം ഷാജി നല്കിയ ഹര്‍ജിയില്‍ രണ്ടാഴ്ചത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്തെങ്കിലും നിബന്ധനകള്‍ കോടതി പ്രഖ്യാപിച്ചിരുന്നില്ല.
കെ.എം ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും വോട്ട് ചെയ്യുന്നതിനും ഉള്ള അവകാശം സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കും. സ്റ്റേ കാലാവധിയില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഷാജിയെ വിലക്കണമെന്ന് എതിര്‍കക്ഷിയായ നികേഷ് കുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സിംഗിംള്‍ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിനാണ് ഉത്തരവില്‍ താത്കാലിക സ്റ്റേ കോടതി അനുവദിച്ചത്.
Discussion about this post