കൊച്ചി: അഴീക്കോട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെ.എം. ഷാജിക്ക് അയോഗ്യത കല്പിക്കാന് ഇടയായ നോട്ടീസ് യുഡിഎഫ് പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്താണെന്ന വാദം പൊളിക്കുന്ന രേഖകള്‍ പുറത്ത്. പോലീസ് രേഖകള്‍ കണ്ടെത്തുകയായിരുന്നില്ലെന്നും മറിച്ച് വര്‍ഗീയ പരാര്‍ശമുള്ള നോട്ടീസ് ഒരാള്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചതാണെന്നും തെളിയിക്കുന്നതിന്റെ രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പോലിസ് സ്റ്റേഷനില്‍ നിന്നുള്ള മഹസര്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ഷാജിയുടെ ഹര്‍ജിയില്‍ എസ്ഐയ്ക്കു നോട്ടീസ് അയച്ചു.
ഷാജിക്ക് അയോഗ്യത കല്പിക്കാനിടയായ നോട്ടീസ് യുഡിഎഫ് പ്രാദേശിക നേതാവിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്തവയായിരുന്നു എന്നായിരുന്നു എസ്ഐ നേരത്തെ കോടതിയില്‍ മൊഴി നല്‍കിയിരുന്നത്.
കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. മതത്തിന്റെ പേരില്‍ വോട്ടിന് ആഹ്വാനം ചെയ്യുന്നതും വ്യക്തിഹത്യ നടത്തുന്നതുമായ ലഘുലേഖകള്‍ പ്രചരിപ്പിച്ചതിനാണു ഷാജിക്കെതിരെ കോടതി നടപടി എടുത്തത്. എതിര്‍സ്ഥാനാര്‍ഥി സിപിഎമ്മിലെ എം.വി. നികേഷ്കുമാറിന്റെ ഹര്‍ജിയിലായിരുന്നു വിധി.
ജയിച്ച സ്ഥാനാര്‍ഥി ക്രമക്കേടിലൂടെ നേടിയ വോട്ടുകള്‍ തനിക്കു ഭൂരിപക്ഷമാകേണ്ടതായിരുന്നുവെന്നു സ്ഥാപിക്കാനാകാത്തതിനാല്‍ നികേഷിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. പല സ്ഥാനാര്‍ഥികള്‍ മത്സരിക്കുമ്ബോള്‍ ഒരാളുടെ അയോഗ്യത തനിക്കു വിജയമൊരുക്കുമെന്നു ഹര്‍ജിക്കാരനു പറയാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഹൈക്കോടതി വിധിക്കെതിരെ ഷാജി നല്കിയ അപ്പീല്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. ഇതേതുടര്‍ന്ന് ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്തിരുന്നു. നിയമസഭയില്‍ ഷാജിയ്ക്ക് പോകാമെന്നും, ആനുകൂല്യങ്ങള്‍ കൈപറ്റരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Discussion about this post