ശബരിമലയിലേക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാരുടെ യോഗം വിളിക്കുന്നു .
ആന്ധ്രപ്രദേശ് , തെലങ്കാന , കര്‍ണാടക , തമിഴ്നാട് എന്നിവിടങ്ങളിലെ ഗുരുസ്വാമിമാരെ നേരിട്ട് കാണുന്നതിനാണ് തീരുമാനം . ഇതിന്റെ ആദ്യഘട്ടമെന്നോണം കോയമ്പത്തൂരില്‍ യോഗം നടക്കും . ഇതിനു പുറമേ പത്രങ്ങളിലും ചാനലുകളിലും പരസ്യം നല്കാന് തീരുമാനമായിട്ടുണ്ട് .
Discussion about this post