ശബരിമല യുവതി പ്രവേശന വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയ ദേവസ്വം ബോര്‍ഡിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .
സര്‍ക്കാര്‍ കണ്ണുരുട്ടിയപ്പോള്‍ നിലപാട് മാറ്റിയ ദേവസ്വം ബോര്‍ഡ് രാജിവെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു . വിശ്വാസികളോട് കടുത്ത അനീതിയാണ് ദേവസ്വം ബോര്‍ഡ് ചെയ്തത് . ജനങ്ങളെ വഞ്ചിക്കുകയാണ് ബോര്‍ഡ് . കോടതിയില്‍ സ്വീകരിച്ച നിലപാടിനെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു .
മുതിര്‍ന്ന അഭിഭാഷകനായ രാകേഷ് ദ്വിവേദിയാണ് യുവതി പ്രവേശനം അനുവദിച്ച വിധിയെ അനുകൂലിയ്ക്കുന്നതായ ദേവസ്വം ബോര്‍ഡ് നിലപാട് കോടതിയെ അറിയിച്ചത് . എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റത്തെ ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദ്യം ചെയ്തു . കഴിഞ്ഞ തവണ യുവതി പ്രവേശനത്തെ നിങ്ങള്‍ എതിര്‍ത്തിരുന്നുവല്ലോയെന്ന് അവര്‍ ചോദിച്ചു . എന്നാല്‍ ഇപ്പോഴത്തെ ബോര്‍ഡിന്റെ നിലപാടാണ് ഇതെന്ന് രാകേഷ് ദ്വിവേദി വ്യക്തമാക്കി.
അതേസമയം സെപ്തംബര്‍ 23 ന് വിധി വന്നതിന് ശേഷമുള്ള നിലപാടാണ് കോടതിയില്‍ ഇന്ന് അറിയിച്ചതെന്ന് ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പ്രതികരിക്കുകയും ചെയ്തു . സര്‍ക്കാരിന്റെ നിലപാടിന്റെ അടിസ്ഥാനത്തിലല്ല ബോര്‍ഡ് നിലപാട് സ്വീകരിച്ചതെന്നും . റിവ്യൂ പെറ്റീഷന് കൊടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും പദ്മകുമാര്‍ വ്യക്തമാക്കി . കോടതി വിധി എന്തായാലും നടപ്പാക്കുമെന്നും വിശ്വാസമില്ലാത്തവര്‍ വരില്ലെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു .
Discussion about this post