ഒളിംപിക്സ് യോഗ്യതയുള്ള താരങ്ങളെ ഈ വര്‍ഷം തിരഞ്ഞെടുക്കുന്ന സാഹചര്യത്തില്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വിദേശ കോച്ചുകളുടെ സഹായം ലഭിക്കും. ഇന്ത്യോനേഷ്യയില്‍ നിന്നും ഫ്ലാന്ി ലിംപെലെ, ദക്ഷിണ കൊറിയയില്‍ നിന്നും കിം ജി ഹ്യുന്‍, പാര്‍ക്കി ടി സാങ് എന്നിവരായിരിക്കും ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലനം നല്‍കുക. ഇവര്‍ ഒരു മാസത്തിനുള്ളില്‍ ഇന്ത്യയിലെത്തുി പുല്ലേല ഗോപീചന്ദ് അക്കാഡമിയിലെ പ്രവര്‍ത്തിക്കും.
ഏതന്‍സ് ഒളിംപിക്സില്‍ വെങ്കലം നേടിയ വ്യക്തിയാണ് ഫ്ലാന്ഡി ലിംപെലെ. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ താരമാണ് കിം ജി ഹ്യുന്‍. ഒളിംപിക്സില്‍ മെഡല്‍ നേടിയ താരമാണ് പാര്‍ക്ക് ടി സാങ്.
കിം ജി ഹ്യുനും, പാര്‍ക്ക് ടി സാങുമായിരിക്കും സിംഗിള്‍സ് താരങ്ങള്‍ക്ക് പരിശീലനം നല്‍കുക. ഡബിള്‍സ് ടീമുകള്‍ക്ക് പരിശീലനം നല്‍കുന്നത് ഫ്ലാന്ഡിയായിരിക്കും.
ദേശീയ ബാഡ്മിന്റണ്‍ ക്യാമ്പായ ഗോപിചന്ദ അക്കാഡമിയില്‍ നിലവില്‍ ഓരോ വര്‍ഷവും 40 താരങ്ങള്‍ പരിശീലനം ചെയ്യുന്നുണ്ട്. രാജ്യത്ത് മികച്ച പ്രകടനം കാഴ്ച വെക്കുന്ന വളര്‍ന്ന് വരുന്ന ബാഡ്മിന്റണ്‍ താരങ്ങളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് പുല്ലേല ഗോപിചന്ദ് പറഞ്ഞു. വിദേശ കോച്ചുകളുടെ പരിശീലനത്തിലൂടെ ഇവര്‍ക്ക് ഗുണം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post