ഇന്ത്യയുടെ തിരിച്ചടിയില്‍ പാക് ഭീകര ക്യാമ്പുകളില്‍ ഉണ്ടായിരുന്ന 300 ആളുകള്‍ കൊല്ലപ്പെട്ടതായി സൂചന. 50 മീറ്റര്‍ താഴെ പറന്നാണ് ഇന്ത്യന്‍വ്യോമസേന ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത്. പാക്ക് റഡാറുകളില്‍ പതിക്കാതിരിക്കാനാണ് ഇന്ത്യന്‍ വ്യോമസേന ഈ നീക്കം നടത്തിയത്.കാഷ്വാലിറ്റികളില്ലാതെ ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയതിനു ശേഷമാണ് പാക്ക് കരസേന വിവരങ്ങള്‍ അറിഞ്ഞത് എന്നാണ് സൂചന .
പാക്ക് അധീന കശ്മീരില്‍ അല്ല പാക്ക് മണ്ണില്‍ തന്നെയാണ് ഇന്ത്യ കടന്ന് ചെന്ന്ആക്രമണം നടത്തിയത്.
ബാലക്കോട്ടിലാണ് ജെയ്ഷെ, ഹിസ്ബുള്‍ , ലഷ്ക്കര്‍ ഭീകരരുടെ കേന്ദ്രങ്ങളുളളതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു . ജെയ്ഷെ മുഹമ്മദിന്റെയും ഹിസിബുള് മുജാഹിദീന്റെയും ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തര്ത്തതായാണ് വിവരങ്ങള്‍ . ഭീകരകേന്ദ്രങ്ങള്‍ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ ഇന്ത്യയുടെ കൈവശം ഉണ്ടായിരുന്നു. ഭീകരകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന കേന്ദ്രങ്ങള്‍ കൃത്യമായി മനസ്സിലാക്കി അത് തകര്‍ക്കുക മാത്രമായിരുന്നു ഇന്ത്യയുടെ ലക്ഷ്യം.
1971 നു ശേഷം ഇന്ത്യന്‍ സേന കൃത്യമായി പാക് അധീനകശ്മീരിലെ ജയ്ഷെ ക്യാംപുകളുടെ ജിയോഗ്രഫിക്കൽ കോർഡിനേറ്റുകൾ ഇന്ത്യൻ സൈന്യത്തിന് കിട്ടിയിരുന്നു. ഈ ക്യാംപുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി എങ്ങനെ ആക്രമണം നടത്തണമെന്ന് ആസൂത്രണം ചെയ്തു. തുടർന്നാണ് അപ്രതീക്ഷിതമായി വ്യോമാതിർത്തി കടന്ന് ആക്രമണം നടത്തി മടങ്ങിയത്.
അതിര്ത്തികഴിഞ്ഞ് ആക്രമണം നടത്തി എന്നത് അതീവ ഗൗരവമുള്ള വിഷയമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം വന്നിട്ടില്ല
ഇരുപത്തി ഒന്ന് മിനുട്ട് നീണ്ടു നിന്ന ഇന്ത്യന്‍ വ്യോമസേനയുടെ ഓപ്പറേഷന് ഇങ്ങനെ
3. 40 നും 3. 53 നും ഇടയില്‍ ബാലകോട്ട് തീവ്രവാദ കേന്ദ്രം തകര്‍ത്തു. മുസ്സാഫര്‍ബാദില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ ആണ് ബാലകോട്ട്
3. 40 നും 3. 55 നും ഇടയില്‍ മുസ്സാഫര്‍ബാദ് തീവ്രവാദിളുടെ ക്യാമ്പ് തകര്‍ത്തു
3.50 നും 4.05 നും ഇടയില്‍ ചാക്കോത്തിയിലെ തീവ്രവാദിളുടെ ലോഞ്ച് പാഡ് തകര്‍ത്തു
Discussion about this post