പുല്‍വാമ ഭീകരാക്രമണം നടത്തിയ ജയ്ഷ്-ഇ-മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിനെതിരെ നീങ്ങാനൊരുങ്ങി ഫ്രാന്‍സ്. മസൂദ് അസറിന് വിലക്കേര്‍പ്പെടുത്താന്‍ വേണ്ടി യു.എന്നിലെ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവരുന്നതായിരിക്കും. ഓരോ മാസവും സുരക്ഷാ കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുക ഓരോ രാജ്യങ്ങളാണ്. മാര്‍ച്ച് 1 മുതല്‍ ഫ്രാന്‍സിന് പ്രസിഡന്റ് ലഭിച്ചാലായിരിക്കും പ്രമേയം കൊണ്ടുവരിക.
ഫ്രാന്‍സ് പ്രമേയം കൊണ്ടുവന്നാല്‍ 10 വര്‍ഷത്തിനിടെ മസൂദ് അസറിന് വിലക്കേര്‍പ്പെടുത്താനുള്ള നാലാമത്തെ പ്രമേയമാകുമിത്. ഇതിന് മുന്‍പ് 2009ല്‍ ഇന്ത്യ സമാനമായ ഒരു പ്രമേയം കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് 2016ല്‍ ഇന്ത്യയും, യു.എസും, യു.കെയും, ഫ്രാന്‍സും ചേര്‍ന്ന് പ്രമേയം കൊണ്ടുവന്നിരുന്നു. ശേഷം 2017ലും ഇതേ രാജ്യങ്ങള്‍ വീണ്ടും പ്രമേയം കൊണ്ടുവന്നരിന്നു.
എന്നാല്‍ എല്ലാ തവണയും സുരക്ഷാ കൗണ്‍സിലിലെ സ്ഥിര അംഗമായ ചൈന പ്രമേയത്തെ എതിര്‍ക്കുകയായിരുന്നു.
Discussion about this post