കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച താനിട്ട ട്വീറ്റില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിച്ച് അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ഇടക്കാല സി.ബി.ഐ ഡയറക്ടര്‍ പദവിയിലേക്ക് എം.നാഗേശ്വര റാവുവിനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി സെലക്ഷന് കമ്മിറ്റി നടത്തിയ മീറ്റിംഗിന്റെ കെട്ടിച്ചമച്ച സംഭവവിവരങ്ങളാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചതെന്ന് പ്രശാന്ത് ഭൂഷണ് മുന്‍പ് ട്വീറ്റിട്ടിരുന്നു. ഇതില്‍ തെറ്റ് പറ്റിയെന്നാണ് പ്രശാന്ത് ഭൂഷണ് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്.
പ്രശാന്ത് ഭൂഷണിന്റെ പ്രസ്താവന കണക്കിലെടുത്ത് താന്‍ പ്രശാന്ത് ഭൂഷണിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ അറിയിച്ചു. എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് അരുണ്‍ മിശ്രയെ മാറ്റണമെന്ന ആവശ്യം പ്രശാന്ത് ഭൂഷണ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതില്‍ കോടതിക്ക് മുന്നില്‍ ക്ഷമയും അദ്ദേഹം പറഞ്ഞിട്ടില്ല.
ഫെബ്രുവരി ഒന്നിനാണ് പ്രശാന്ത് ഭൂഷണ് ട്വീറ്റ് ഇട്ടത്. എ.ജി നല്കിയ ഹര്‍ജിയില്‍ പ്രശാന്ത് ഭൂഷണിന് നോട്ടീസയച്ചിട്ടുണ്ട്. മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കേണ്ടതാണ്. കൂടുതല്‍ വാദങ്ങള്‍ കേള്‍ക്കാനായി കേസ് ഏപ്രില്‍ 3ലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post