കോണ്‍ഗ്രസുമായി ഒരു സംസ്ഥാനങ്ങളിലും സഖ്യത്തില്‍ ഏര്‍പ്പെടില്ലെന്ന് ബി.എസ്.പി നേതാവ് മായാവതി . ബി.എസ്.പി നേതൃയോഗത്തിനു ശേഷം മാധ്യമാപ്രവര്ത്തകരെ കാണുകയായിരുന്നു മായാവതി .
കോണ്‍ഗ്രസുമായി സഹകരിച്ചാല്‍ ബി.എസ്.പിയ്ക്ക് നെട്ടമുണ്ടാകില്ല . കോണ്‍ഗ്രസുമായി സഹകരണം വന്നാല്‍ അവരുടെ വോട്ടുകള്‍ ബി.എസ്.പി പാളയത്തില്‍ എത്തിലെന്ന് ബി.എസ്.പി-എസ്പി സഖ്യരൂപീകരണ സമയത്ത് മായാവതി പറഞ്ഞിരുന്നു .
മധ്യപ്രദേശ് ഛത്തീസ്ഗഡ് , രാജസ്ഥാന് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് – ബിഎസ്പി സഖ്യ ചര്‍ച്ചകള്‍ നടന്നിരുന്നു എങ്കിലും ചര്‍ച്ചകളില്‍ അതൃപ്തി പ്രകടിപ്പിച്ച് മായാവതി രംഗത്തെത്തുകയായിരുന്നു .
Discussion about this post