പാലക്കാട്; ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റി ഓഫിസില്‍വച്ചു പീഡനത്തിന് ഇരയായെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പോലിസ് കേസ്സെടുത്തു.
പുത്താനാലയ്ക്കല്‍ തട്ടാരുതൊടിയില്‍ പി.പ്രകാശന് (29) എതിരെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തെകുറിച്ച് വിശദമായി അന്വേഷണം നടത്തിയതിനു ശേഷമെ തുടര്‍നടപടിയുണ്ടാകൂവെന്ന് എസ്പി പി.എസ്. സാബു പറഞ്ഞു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ചെര്‍പ്പുളശേരി ടൗണില്‍ ടൂവീലര്‍ വര്‍ക്ഷോപ്പ് നടത്തുകയാണ് യുവാവ്.
എസ്എഫ്ഐക്കാരിയായ യുവതി കോളജ് മാഗസിനു പരസ്യം ശേഖരിച്ചു നല്കാന് യുവാവിനെ സമീപിച്ചിരുന്നു. ഇതിനിടെ, 2018 ജൂണില്‍ പാര്‍ട്ടി ഒാഫിസിലെ മുറിയില്‍വച്ചു പീഡിപ്പിച്ചു എന്നാണ് പൊലീസിനു നല്കിയ മൊഴി. ഗര്‍ഭിണിയായ യുവതി പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മങ്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തായത്.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു സിപിഎം ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി കെ.ബി.സുഭാഷ് പറഞ്ഞു. പ്രതിസ്ഥാനത്തുള്ള യുവാവിന് പാര്‍ട്ടിയും പോഷക സംഘടനകളുമായി ബന്ധമില്ലെന്നു സിപിഎം നേതൃത്വം വ്യക്തമാക്കുന്നു .
Discussion about this post