ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ രണ്ടില്‍ നാസയുടെ ശാസ്ത്ര ഉപകരണവും ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട് . ചന്ദ്രനിലേക്കുള്ള കൃത്യമായ അകലം കണക്കാകുന്നതിനായി ഗവേഷകരെ സഹായിക്കുന്ന ലേസര്‍ റെട്രോ റിഫ്ലക്ടര്‍ എന്ന ഉപകരണങ്ങളാണ് ചന്ദ്രയാന്‍ രണ്ടിലുണ്ടാകുക .
നാസാ അധികൃതര്‍ ടെക്സാസില്‍ നടന്ന ലൂണാര്‍ ആന്റ് പ്ലാനിറ്ററി സയന്‍സ് കോണ്‍ഫറന്‍സിനിടയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് .
ചന്ദ്രയാന്‍ രണ്ടിലേതിന് സമാനമായ ഉപകരണം ഇസ്രായേലിന്റെ ബേരെഷീറ്റ് ലാന്റിലുമുണ്ടാകും . ചന്ദ്രന്റെ ഉപരിതലത്തിലുടനീളം ഈ ഉപകരണങ്ങള്‍ വിന്യസിക്കുന്നതിനായിട്ടാണ് നാസയുടെ ലക്ഷ്യം .
റെട്രോറിഫ്ളക്ടറുകള് എന്നാല്‍ പ്രത്യേകതരം കണ്ണാടികളാണ് . ഭൂമിയില്‍ നിന്നുമുള്ള ലേസര്‍ പ്രകാശം ചന്ദ്രനിലേക്ക് അയക്കുകയും റെട്രോറിഫ്ളക്ടറുകളില് തട്ടി പ്രതിഫലിക്കുന്ന പ്രകാശം പഠനവിധേയമാക്കുകയും ചെയ്യുന്നു . വാഹനം എവിടെയെന്നും ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം അളക്കുന്നതിനും ഇത് വിനിയോഗിക്കാം .
800 കോടി രൂപ പദ്ധതി ചിലവ് വരുന്ന ചന്ദ്രയാന്‍ 2 ജിഎസ്എല്‍വി എം.കെ 3 റോക്കറ്റിലാണ് വിക്ഷേപിക്കുക . ചന്ദ്രയാന്‍ രണ്ട് ചന്ദ്രനില്‍ ഇറങ്ങുന്നതോടെ ആ നേട്ടം കരസ്ഥമാക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും .
Discussion about this post