അടിയന്തരാവസ്ഥയുടെ 40ാം വാര്‍ഷികവുമായി ബന്ധപ്പെട്ടു ബിഡെപി നടത്തിയ പരിപാടിയില്‍ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി പങ്കെടുത്തില്ലെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മുതിര്‍ന്ന നേതാവ് എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അടിന്തരാവസ്ഥകാലത്ത് ജയിലിലടക്കപ്പെട്ട നേതാക്കളെ ആദരിക്കാനായി പാര്‍ട്ടിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്പി മുഖര്‍ജി ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്.
ഇത്തരത്തില്‍ ഒര പരിപാടി നടക്കുന്നതിനെ പറ്റി അറിയിപ്പുണ്ടായിരുന്നില്ല എന്ന് അദ്വാനിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അദ്വാനിക്ക് ക്ഷണം അയച്ചിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല.
അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍ തന്നെ അറസ്റ്റിലായ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു അദ്വാനി. അന്ന് അറസ്റ്റിലായ സംഘത്തിന്റെ നേതാക്കള്‍ എല്ലാവരും ക്ഷണിക്കപ്പെട്ട പരിപാടിയില്‍ അദ്വാനിയുടെ അസാന്നിദ്ധത്തിനു പ്രാധാന്യം ഏറെയാണ്. പാര്‍ട്ടിയുടെ പുതിയ നേതൃത്വവും അദ്വാനിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
Discussion about this post