പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ സംഘര്‍ഷം . ടിഡിപി-വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ടിഡിപി പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്ത് അടിച്ച് തകര്‍ത്തു.
വെസ്റ്റ് ഗോദാവരിയിലെ സംഘര്‍ഷത്തില്‍ ഒരു വൈ.എസ്.ആര് കോണ്‍ഗ്രസ് പ്രവര്ത്തകന് കുത്തേറ്റു. പോളിംഗ് സ്റ്റേഷന് പുറത്ത് വച്ചുണ്ടായ സംഘര്‍ഷത്തില്‍ വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് മട്ട രാജുവാണ് ആക്രമിക്കപ്പെട്ടത്.
നേരത്തെ ജനങ്ങളെ വോട്ട് ചെയ്യാന്‍ ടിഡിപി പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ല എന്ന ആരോപണം വൈ.എസ്.ആര് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നു. രാവിലെ ജനസേന നേതാവ് വോട്ടിംഗ് യന്ത്രം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു .
Discussion about this post