സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവാണെന്ന നടനും രാഷ്ട്രീയ നേതാവുമായ കമലഹാസന്റെ പ്രസ്താവനക്കെതിരെ സംവിധായകന് അലി അക്ബര്‍.’ഇലഞ്ഞിത്തറ മേളം പോലെ ഹിന്ദു ഒന്നു പെരുക്കിയാല്‍ തീരും സകലവന്മാരുടെയും കൃമി കടി’ എന്നാണ് അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/aliakbarfilmdirector/posts/10219937277288684
‘കമല്ഹാസന് താങ്കളെക്കാളും ഞാന്‍ ഗോഡ്സയെ ഇഷ്ടപ്പെടുന്നു.കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാര്‍ത്ഥനയായിരുന്നു. രാമരാജ്യം’എന്നും അലിഅക്ബര്‍ പറയുന്നു.
https://www.facebook.com/aliakbarfilmdirector/posts/10219937188686469
ഈദി അമീനും,ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം. പക്ഷെ ഗോഡ്സയെ കുറിച്ചു മിണ്ടിപ്പോവരുത് എന്നും അലി അക്ബര്‍ പറയുന്നു.
തമിഴ്നാട്ടിലെ അറവകുറിച്ചി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവെയാണ് കമല്‍ ഹാസന് വിവാദ പ്രസ്താവന നടത്തിയത്.
‘ഇവിടെ ഒരുപാട് മുസ്ലിങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്സെയെന്നാണ്.’ എന്നായിരുന്നു കമല്‍ ഹാസന് പറഞ്ഞത്. ആദ്യ തീവ്രവാദി ഹിന്ദുവെന്ന പ്രസ്താവന പിന്‍വലിച്ച് കമല്‍ മാപ്പുപറയണമെന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യം.
Discussion about this post