തിരുവനന്തപുരം : സംസ്ഥാനത്ത് സർവകാല റെക്കോഡിൽ പൈനാപ്പിളിന്റെ വില . കൊടും ചൂടിൽ ആശ്വാസത്തിനായി പൈനാപ്പിൾ വാങ്ങാമെന്ന് കരുതി തൊട്ടാൽ വിലയുടെ കാര്യത്തിൽ കൈ പൊള്ളുന്ന അവസ്ഥയാണ് . 15 മുതൽ 20 വരെ കീലോയ്ക്ക് നേരത്തെ കിട്ടിയിരുന്ന പൈനാപ്പിളിൻറെ ഇപ്പോഴത്തെ വില 80 രൂപയാണ്. ഇനിയും വില വർദ്ധിക്കും എന്നാണ് വിവരം.
കടുത്ത വരൾച്ചയിൽ ആവശ്യക്കാർ കൂടിയതോടെയാണ് സർവകാല റെക്കോഡിലേക്ക് വില കുതിച്ചുയർന്നത്. വേനലിൽ ഉത്പാദനം കുറഞ്ഞതിനാൽ വില കൂടിയിട്ടും ലാഭമെടുക്കാൻ സാധിക്കാത്ത സ്ഥിതിയാണ് എന്നാണ് പൈനാപ്പിൾ കർഷകർ പറയുന്നത് . മഴ കൃത്യമായി കിട്ടാതെ പൈനാപ്പിൽ ചെടികൾ ഉണങ്ങിയതിനാൽ ഉത്പാദനം കുറഞ്ഞു. വരൾച്ച കടുത്തതോടെ സംസ്ഥാനത്ത് ആവശ്യക്കാരുടെ എണ്ണം പതിൻമടങ്ങാണ് വർദ്ധിച്ചത്. വില കൂടാൻ ഇതൊക്കെയാണ് കാരണമെന്നും കർഷകർ ചൂണ്ടികാട്ടുന്നു.
അതേസമയം പൈനാപ്പിളിനായി ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന വ്യാപാരികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. പൊള്ളുന്ന വില ആയതിനാലാണ് വ്യാപാരികളുടെ എണ്ണത്തിൽ കുറവ് വന്നത് എന്നാണ് കർഷകർ പറയുന്നത്. ഇത് ഇപ്പോൾ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് എന്നും കർഷകർ കൂട്ടിച്ചേർത്തു.
Discussion about this post