കേരള കോണ്‍ഗ്രസിന്റെ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ജോസ് കെ. മാണി വിഭാഗത്തിന്റെ നിലപാട് ആവര്‍ത്തിച്ച് ഉറപ്പിച്ച് റോഷി അഗസ്റ്റിന് എം.എല്‍.എ. സംസ്ഥാന കമ്മിറ്റി വിളിച്ച് ഭൂരിപക്ഷാഭിപ്രായം തേടണം. ചെയര്മാന് തിരഞ്ഞെടുപ്പ് വ്യക്തികള്‍ക്ക് തോന്നുന്ന രീതിയിലാവരുത്. പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് ചെയര്മാന്സ്ഥാനത്തിന് വേണ്ടി സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള ജോസ് കെ.മാണി വിഭാഗത്തിന്റെ നീക്കം വെട്ടി പി.ജെ ജോസഫ് രംഗത്തെത്തിയിരുന്നു. സി.എഫ് തോമസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കണമെന്നാവശ്യപ്പെട്ട ജോസഫ് സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കേണ്ട സാഹചര്യമില്ലെന്നും പറഞ്ഞു. ചെയര്മാന് സ്ഥാനം സമവായത്തിലൂടെ തീരുമാനിക്കാനുള്ള ഫോര്‍മുല മുന്നേട്ട് വെച്ചെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.
Discussion about this post