ശ്രീമതി മാനിനി രചിച്ച “ജടായു രാമ ക്ഷേത്രം” എന്ന പുസ്തകം സദ്ഗുരു മാതാ അമൃതാനന്ദമയിദേവി ഇന്ന് അമൃതപുരിയിൽ പ്രകാശനം ചെയ്തു. മൈസൂർ അവധൂത ദത്ത പീഠം മഠാധിപതി ശ്രീ ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമികളാണ് ഈ പുസ്തകത്തിന്റെ ആമുഖം എഴുതിയത്.
ജടായുപ്പാറ ശ്രീ കോദണ്ഡരാമ സ്വാമി ക്ഷേത്രത്തെ കുറിച്ചാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. ജഗദ്ഗുരു സത്യാനന്ദ സ്വാമി തിരുവടികൾ 1974 ൽ ചടയമംഗലത്ത് ജടായുപ്പാറയിൽ പ്രതിഷ്ഠിച്ച കോദണ്ഡരാമന്റെ തിരുസന്നിധാനം. ചടയമംഗലം ജടായുരാമക്ഷേത്രത്തിലെ ശ്രീരാമപാദം ദർശിക്കുന്നത് ആത്മസായൂജ്യം നേടാൻ ഉതകുമെന്നാണ് ഭക്തജനവിശ്വാസം. ത്രേതായുഗത്തിൽ ശ്രീരാമൻ ഒറ്റ കാലിൽ നിന്ന് ജടായുവിന് മോക്ഷം നൽകിയെന്നാണ് വിശ്വാസം. രാമപാദമുദ്ര ഇന്നും അവിടെ തെളിഞ്ഞു കാണാം.
സീതാദേവിയുടെ രക്ഷയ്ക്കായി സ്വന്തം ജീവൻ നൽകിയ ജടായുവിന് ശ്രീരാമൻ മോക്ഷം നൽകിയ പുണ്യഭൂമിയാണിത്. ക്ഷേത്ര രക്ഷാധികാരി മുൻ മിസോറാം ഗവർണർ ശ്രീ കുമ്മനം രാജശേഖരന്റെ നിർദ്ദേശപ്രകാരം ജടായുപ്പാറ ശ്രീ കോദണ്ഡരാമ സ്വാമി ക്ഷേത്രത്തെക്കുറിച്ച് ശ്രീമതി മാനിനി രചിച്ച “ജടായു രാമ ക്ഷേത്രം” എന്ന പുസ്തകമാണ് ഇന്ന് സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി അമൃതപുരിയിൽ പ്രകാശനം ചെയ്തത്.
Discussion about this post