തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന ജെ എസ് സിദ്ധാർത്ഥ് മരണപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി റദ്ദാക്കി സർക്കാർ. സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിയാണ് റദ്ദാക്കിയത്. നേരത്തെ സസ്പെൻഡ് ചെയ്തിരുന്ന 3 ഉദ്യോഗസ്ഥരെയും ജോലിയിൽ തിരിച്ചെടുത്തു.
സെക്രട്ടറിയേറ്റിലെ മൂന്ന് വനിത ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തിരുന്നത്. സിദ്ധാർത്ഥ് കേസുമായി ബന്ധപ്പെട്ട രേഖകൾ സിബിഐ അന്വേഷണത്തിനായി കൈമാറുന്നതുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയതിനെ തുടർന്നായിരുന്നു ഈ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നത്. ആഭ്യന്തരവകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ ഓഫീസർ ബിന്ദു, ഓഫീസ് അസിസ്റ്റന്റ് അഞ്ജു എന്നിവർക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടിയാണ് റദ്ദാക്കിയത്.
Discussion about this post