സൗദി വിമാനത്താവളത്തില്‍ യമനിലെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് ഉള്‍പ്പടെ 26 പേര്‍ക്ക് പരിക്ക് . പരിക്കേറ്റവരില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.
ബുധനാഴ്ച പുലര്‍ച്ചയോടെയാണ് പടിഞ്ഞാറന്‍ സൗദിയിലെ അബ്ബാ വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണമുണ്ടായത്.
വിമാനത്താവളത്തിന്റെ പ്രവേശന ഹാളിലാണ് മിസൈല്‍ വന്ന് പതിച്ചത് . ഗുരുതരമായി പരിക്കേറ്റ 8 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . നിസ്സാരമായി പരിക്കെട്ടവര്ക്ക് പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചു.
Discussion about this post