വാഷിംഗ്ടൺ: രാജ്യാന്തര ബഹിരാകാശ നിലയത്തിന് സമീപത്തുള്ള ഭ്രമണപഥത്തിൽ റഷ്യൻ ഉപഗ്രഹം പൊട്ടിത്തെറിച്ചു. 2022ൽ ദൗത്യത്തിന് ശേഷം ഉപേഷിക്കപ്പെട്ട റിസോഴ്സ് പി 1 എന്ന ഉപഗ്രഹമാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ നൂറിലേറെ കഷ്ണങ്ങളായി ഉപഗ്രഹം ചിന്നിച്ചിതറുകയായിരുന്നു.
സംഭവം യുഎസ് ഗഗനചാരികൾക്ക് ഒരു മണിക്കൂറിലേറെ പരിഭ്രാന്തി സൃഷ്ടിച്ചു. ബുധനാഴ്ച്ച രാത്രിയും വ്യാഴാഴ്ച്ച പുലർച്ചെയുമായി ഉപഗ്രഹത്തിൽ നിന്നും അവശിഷ്ടങ്ങൾ പുറത്ത് വരുന്നതിന്റെ ദൃശ്യങ്ങൾ റഡാറിൽ പതിഞ്ഞിട്ടുണ്ട്.
പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ, ഉപഗ്രഹത്തിന്റ പൊട്ടിത്തെറി മറ്റ് ഉപഗ്രഹങ്ങൾക്ക് ഭീഷണിയായിട്ടില്ലെന്ന് നാസ അറിയിച്ചു.
Discussion about this post