മാറ്റിവെച്ച ചന്ദ്രയാൻ 2 ന്റെ അടുത്ത വിക്ഷേപണ തീയതി ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ജൂലൈ 22 തിങ്കളാഴ്ച വിക്ഷേപണത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല. ഇന്ധന ചോർച്ചയെ തുടർന്ന് ഇന്നലെ നടക്കാനിരുന്ന വിക്ഷേപണം അവസാനനിമിഷം മാറ്റുകയായിരുന്നു. 56 മിനുട്ടും 24 സെക്കൻഡും ബാക്കി നിൽക്കെയായിരുന്നു ദൗത്യം നിർത്തിവച്ചത്.
സാങ്കേതിക തകരാര്‍ മൂലമാണ് കൗണ്ട് ഡൗണ്‍ നിര്‍ത്തി വച്ച് വിക്ഷേപണം ഇന്നലെ മാറ്റിവച്ചത്. ക്രയോജനിക് ഘട്ടത്തിൽ ഇന്ധനം നിറയക്കുന്നതുൾപ്പെടെയുള്ള പ്രക്രിയകൾ പൂർത്തിയായതായിരുന്നു. പുലര്‍ച്ചെ 2.51ന് ആയിരുന്നു വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നത്.
Discussion about this post