അഞ്ച് ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 28ന്റെ വിക്ഷേപണം വിജയകരമായതിനു പിന്നാലെ കൂടുതല്ഡ വിക്ഷേപണങ്ങള്ക്കൊരുങ്ങി ഐഎസ്ആര്‍ഒ. അടുത്ത മാസം ജിഎസ്എല്‍ വി മാര്‍ക് ടൂവും 2016 മാര്‍ച്ചിനു മുന്‍പായി മൂന്നു ഗതി നിര്‍ണ്ണയ ഉപഗ്രഹങ്ങളും കൂടി വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ അറിയിച്ചു.
ശുക്ര പര്യയവേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഐഎസ്ആര്‍ഒയില്‍ സജീവമാണ് എന്ന് ചെയര്മാന് കിരണ്‍ കുമാര്‍ അറിയിച്ചു. നക്ഷത്രസദൃശ്യങ്ങളായ ചെറിയ ഗ്രഹങ്ങളുടെ പര്യവേഷണവും പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുന്നത് ഐഎസ്ആര്‍ഒയുടെ പ്രത്യേക ശാസ്ത്ര വിഭാഗമാണ്.
അഞ്ച് ബ്രിട്ടീഷ് ഉപഗ്രഹങ്ങളടങ്ങിയ പേടകത്തിന്റെ വിക്ഷേപണത്തോടെ ഐഎസ്ആര്‍ഒ 120 ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു.
Discussion about this post