ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണം ചന്ദ്രയാന്‍ 2 പകര്‍ത്തിയ ആദ്യ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ചന്ദ്രയാൻ 2 വിക്രം ലാന്‍ഡറിലെ എല്‍14 ക്യാമറ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങളാണ് വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തിരിക്കുന്നത്.ഭൂമിയുടെ ഉയരക്കാഴ്ച്ചകള് ആണ് ഫോട്ടോകളിലുള്ളത്.ഓഗസ്റ്റ് മൂന്നിന് എടുത്ത ഫോട്ടോകളാണ് ഇവയെല്ലാം.
ISRO (Indian Space Research Organisation): Earth as viewed by #Chandrayaan2 LI4 Camera on August 3, 2019. pic.twitter.com/QKU9iL8O8m
— ANI (@ANI) August 4, 2019
മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് ചന്ദ്രയാൻ രണ്ട് ദൗത്യം. ചന്ദ്രനെ വലം വയ്ക്കുന്ന ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയാണ് അവ. വിക്രം സാരാഭായിയോടുള്ള ആദര സൂചകമായി വിക്രം എന്നാണ് ലാൻഡിംഗ് മൊഡ്യൂളിന് നൽകിയിരിക്കുന്ന പേര്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലായിരിക്കും ചന്ദ്രയാൻ രണ്ട് റോവർ ഇറങ്ങുക. ഇതു വരെ ഒരു ബഹിരാകാശ വാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിട്ടില്ല.
ജൂലൈ 22ന് ആണ് ചന്ദ്രയാന്‍ വിക്ഷേപിച്ചത്. ഉച്ചയ്ക്ക് 2.43ന് ആയിരുന്നു വിക്ഷേപണം. ജൂലൈ 15ന് ഒരു സാങ്കേതിക തകരാര്‍ കാരണം ജൂലൈ 15ന് മാറ്റിവച്ചിരുന്ന വിക്ഷേപണമാണ് ജൂലൈ 22ന് നടത്തിയത്.
Discussion about this post