സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസസഭയില്‍ നിന്ന് പുറത്താക്കി. എഫ്സിസി സന്യാസസഭാംഗമാണ് ലൂസി കളപ്പുര. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെയായ സമരത്തില്‍ സിസ്റ്റര്‍ ലൂസി പങ്കെടുത്തിരുന്നു.
വയനാട് ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്കൂള്‍ അധ്യാപികയായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അനുവാദമില്ലാതെ ടി.വി. ചാനലുകളില്‍ അഭിമുഖം നല്‍കിയതിനും, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനും സഭ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതെല്ലാം അവഗണിച്ചതിന്റെ പേരിലാണ് എഫ്.സി.സി. സന്യാസസഭ ഇപ്പോള്‍ അവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
.
പുറത്താക്കിക്കൊണ്ടുള്ള കത്തിനോടൊപ്പം പുറത്താക്കലിന് വത്തിക്കാൻ നൽകിയ സ്ഥിരീകരണവും ഡൽഹിയിലെ അപ്പസ്തോലിക് ന്യൂൺഷ്യോയുടെ കത്തും ഉൾക്കൊള്ളിച്ചിട്ടുണ്ട്. സന്ന്യാസ സഭയുടെ ജീവിത ശൈലിയായ അനുസരണം, ദാരിദ്ര്യം, കന്യകാത്വം എന്നീ വ്രതങ്ങൾ ഇനി മുതൽ പാലിക്കേണ്ടതില്ലെന്നും കത്തു കിട്ടി 10 ദിവസത്തിനകം നിലവിൽ താമസിക്കുന്ന സന്ന്യാസ ഭവനത്തിൽ നിന്ന് പുറത്തു പോകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. . പത്തു ദിവസനത്തിനകം സഭയിൽ നിന്ന് പുറത്തു പോകണമെന്ന് കത്തിൽ പറയുന്നു.
ദാരിദ്ര്യവ്രതം ലംഘിച്ച് കാര്‍ വാങ്ങി. ശമ്പളം മഠത്തിന് നല്‍കിയില്ല. സിനഡ് തീരുമാനം ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതും പുറത്താക്കാൻ കാരണമായി പറയുന്നു.
Discussion about this post