അടിയന്തര സാഹചര്യങ്ങളില്‍ പോലീസിസിന്റെ സഹായം തേടാന്‍ ഇനി 112 എന്ന നമ്പരില്‍ വിളിച്ചാല്‍ മതി. അത്യാവശ്യഘട്ടങ്ങളില്‍ പൊലീസിനെ വിളിക്കാൻ 100 അല്ല 112 ആണ് ഇനി ഡയൽ ചെയ്യേണ്ടത് . ഫയർഫോഴ്സിന്റെ 101ഉം അധികം വൈകാതെ പഴങ്കഥയാകും. ആരോഗ്യരംഗത്തെ സേവനങ്ങൾക്കുളള 108, കുട്ടികൾക്ക് സഹായം നൽകുന്ന 181 എന്നിവയും ഉടൻ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്റെ ഭാഗമാകും. എല്ലാ അടിയന്തരസേവനങ്ങൾക്കും രാജ്യവ്യാപകമായി ഒറ്റ നമ്പര്‍ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്തും ഈ സംവിധാനം നിലവിൽ വന്നത്.
പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്കാണ് സന്ദേശമെത്തുക. ജിപിഎസ് വഴി പരാതിക്കാരന്റെ സ്ഥലം മനസിലാക്കാനാകും. അതത് ജില്ലകളിലെ കൺട്രോൾ റൂം സെന്ററുകൾ വഴി കൺട്രോൾ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധപ്പെടുത്തിയതിനാൽ ഉടനടി സേവനം കിട്ടും. 112 ഇന്ത്യ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും കമാൻഡ് സെൻററിന്റെ സേവനം ഉപയോഗിക്കാം. ഈ ആപ്പിലെ പാനിക് ബട്ടണിൽ അമർത്തിയാൽ പൊലീസ് ആസ്ഥാനത്തെ സെന്ററിൽ സന്ദേശം ലഭിക്കും.
Discussion about this post