ആഗോള സാമ്പത്തിക മേഖലയിൽ ആശങ്ക ഉണ്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെട്ടതാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ .മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ വളർച്ച നിരക്ക് മെച്ചപ്പെട്ടതാണ്. അമേരിക്ക ,ചൈന രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മുന്നിലാണ്.ഇന്ത്യയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ല. ആശങ്ക പെടേണ്ട സാഹചര്യമില്ല.
ആഗോള തലത്തിൽ സാമ്പത്തിക വളർച്ച നിരക്ക് കുറഞ്ഞു.ഈ സാഹചര്യത്തിൽ ഇന്ത്യയിൽ
സാമ്പത്തിക പരിഷ്കരണ നടപടികൾ വേഗത്തിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ആദായ നികുതി നോട്ടീസുകൾ ഏകീകൃത രൂപത്തിൽ ആക്കും. ഇത് ഒക്ടോബർ മുതൽ നിലവിൽ വരും. ബാങ്കുൾക്ക് കൂടുതൽ സഹായം നൽകും.
ബാങ്കുകൾക്ക് പലിശ നിരക്കിൽ കുറവ് വരുത്തും. ഭവന-വാഹന വായ്പ കുറയ്ക്കും. എല്ലാ മേഖലകളിലും വളർച്ച നിരക്ക് ഉയർത്താൻ കാര്യക്ഷമമായി ഇടപെടുമെന്നും ധനമന്ത്രി പറഞ്ഞു. നികുതിദായകർക്ക് പ്രത്യേക തിരിച്ചറിയിൽ കാർഡ് നൽകും.രാജ്യത്ത് ബിസിനസ് ചെയ്യാനുളള സാഹചര്യം കൂടിയെന്നും ധനമന്ത്രി പറഞ്ഞു. ആദായ നികുതി റിട്ടേണിൽ മുഖം നോൽക്കാതെ നടപടിയെടുക്കുമെന്ന് കൂട്ടിച്ചേർത്തു.
.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പുത്തനുണർവ് നൽകുന്നതിനുളള പുതിയ പദ്ധതികളും നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. കേന്ദ്ര ബജറ്റിൽ അതിസമ്പന്നർക്ക് ഏർപ്പെടുത്തിയ അധിക സർചാർജിൽ നിന്ന് വിദേശ പോർട്ട് ഫോളിയോ നിക്ഷേപകരെ ഒഴിവാക്കി. രണ്ട് മുതൽ അഞ്ച് കോടി വരെ വാർഷിക നികുതി നൽകുന്നവർക്ക് മൂന്ന് ശതമാനവും അഞ്ച് കോടിയ്ക്ക്മുകളിലുളളവർക്ക് ഏഴ് ശതമാനം ആയിരുന്നു സർചാർജായി ബജറ്റിൽ ഏർപ്പെടുത്തിയിരുന്നത്.
എഫ്.പി.ഐ നിക്ഷേപകരുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും നിർമ്മല ഇക്കഴിഞ്ഞ മാർച്ചിൽ ചർച്ച നടത്തിയിരുന്നു. ഓഹരി അടക്കം വൻകിട നിക്ഷേപങ്ങൾക്ക് സർചാർജില്ല. എഫ്.പി.ഐ നിക്ഷേപകർക്കും ആഭ്യന്തര നിക്ഷേപകർക്ക് ഗുണം ചെയ്യും. ജി.എസ്.ടി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഞായറാഴ്ച കേന്ദ്രത്തിന്റെ അടിയന്തര യോഗം ചേരുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ജി.എസ്.ടി നിരക്കുകൾ ലളിതമാക്കും. ഫോമുകളുടെ എണ്ണം കുറയ്ക്കും. ജി.എസ്.ടി അതിവേഗ ഫണ്ടിങ്ങ് ഉറപ്പാക്കും. 16 വകുപ്പുകളിൽ പ്രോസിക്യൂഷന് പകരം പിഴയാക്കും. ജി.എസ്.ടി റിട്ടേൺ കൂടുതൽ ലളിതമാക്കും. സ്റ്റാർട്ട് അപ്പുകൾക്ക് ഏയ്ഞ്ചൽ ടാക്സ് ഒഴിവാക്കും. പലിശയിലെ വിത്യാസം എല്ലാ വായ്പകൾക്കും ലഭ്യമാകും. വായ്പ അപേക്ഷകളുടെ പുരോഗതി ഓൺലൈനിൽ പരിശോധിക്കാം. വ്യവസായങ്ങൾക്കുളള പ്രവർത്തന മൂലധനവും മെച്ചപ്പെടുത്തുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
Discussion about this post