വാഹനമേഖലയിലെ മാന്ദ്യം പരിഹരിക്കുന്നതിന് സർക്കാർ വകുപ്പുകൾ പുതിയ വാഹനം വാങ്ങുന്നതിന് വിലക്ക് നീക്കിയത് ഉൾപ്പടെ മൂന്ന് ആശയങ്ങളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. 2020 മാർച്ചിന് മുൻപ് വാങ്ങുന്ന ബി.എസ്. നാല് നിലവാരത്തിലുളള വാഹനങ്ങൾ അവയുടെ രജിസ്ട്രേഷൻ കാലവധി തീരുന്നതു വരെ ഉപയോഗിക്കാം.
വാഹനമേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാൻ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ തുക കുത്തനെ ഉയർത്താനുളള തീരുമാനം ഉടൻ ഉണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു. പഴിയവാഹനങ്ങൾ പൊളിച്ച് വിറ്റ് പുതിയത് വാങ്ങാനുളള സ്ക്രാപ്പജ് പോളിസി വൈകാതെ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.
ഫെഡറേഷൻ ഓഫ് ഓട്ടോ മൊബൈൽ ഡിലേഴ്സ് അസോസിയേഷൻസിന്റെ പഠനങ്ങൾ അനുസരിച്ച് (ഫാഡ) അനുസരിച്ച് ജൂലായിലെ മൊത്ത ചില്ലറ വിൽപ്പന ആറ് ശതമാനവും പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന 11 ശതമാനവും കുറഞ്ഞുവെന്നാണ് കണക്ക് .
Discussion about this post