ബാഹുബലിയ്ക്ക് ശേഷമുള്ള പ്രഭാസ് ചിത്രം ‘സാഹോ’യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ത്യയൊട്ടാകെ അഞ്ച് ഭാഷകളില്‍ റിലീസിനെത്തുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നതും. ഇപ്പോഴിതാ പ്രഭാസ് ആരാധകരെ സന്തോഷത്തിലാഴ്ത്തുന്ന മറ്റൊരു വാർത്ത കൂടി.
https://twitter.com/UmairFilms/status/1166287131234492416
സാഹോ കണ്ടതിനു ശേഷമുള്ള യുഎഇ സെന്‍സര്‍ ബോര്‍ഡ് മെംബറും സിനിമാ നിരൂപകനുമായ ഉമൈര്‍ സന്ദു ട്വീറ്റുകളാണ് ആരാധകരെ ത്രസിപ്പിച്ചിരിക്കുന്നത്. അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളും വിഷ്വല്‍സും നിറഞ്ഞ മാസ് ചിത്രമാണ് സാഹോ എന്നാണ് ഉമൈര്‍ സന്ദു പറയുന്നത്.
https://twitter.com/UmairFilms/status/1166276680865988608
ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകതയെന്നും അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളും വിഷ്വല്‍സും നിറഞ്ഞ മാസ് മസാല ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും സാഹോ ഇഷ്ടപ്പെടുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നാല് സ്റ്റാറാണ് ചിത്രത്തിന് ഉമൈര്‍ സന്ദു നല്‍കിയിരിക്കുന്നത്.
റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. ഗിബ്രാൻ പശ്ചാത്തലസംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്. മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.
യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിർമിക്കുന്ന സിനിമയില്‍ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു.
Discussion about this post