ഡൽഹി: .എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും .ഈ വിളവെടുപ്പ് ഉത്സവം എല്ലാ മലയാളികളുടെയും ജീവിതത്തില്‍ ഉദാത്തമായ സന്തോഷവും സമ്പല്‍സമൃദ്ധിയും കൊണ്ടു വരട്ടെ എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസിച്ചു.
സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം നിറയ്ക്കാൻ ഓണഘോഷത്തിന് കഴിയട്ടെ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ് ‘.
നന്മയുടെ ഉത്സവമായ ഓണം നമ്മുടെ രാജ്യത്തെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒരു പുതു യുഗത്തിലേക്ക് നയിക്കട്ടെ എന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആശംസിച്ചു. സമ്പല്‍സമൃദ്ധിയുടെ ആഘോഷമായ ഓണക്കാലം കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒത്തുചേരാനും സ്നേഹം പങ്കുവെക്കാനുമുള്ള അവസരമാണ്. അഭിവൃദ്ധിയുടെ ആഘോഷം എന്നതിനുപരിയായി ഓണം സത്യസന്ധത, ദയ, ത്യാഗം എന്നീ മാനുഷിക മൂല്യങ്ങളുടെയും ആഘോഷമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായും കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍, വി മുരളീധരന് തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നിരുന്നു.
Discussion about this post