ഹൂസ്റ്റൺ: സിന്ധ് പ്രവിശ്യയിലെ ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങളെ പാകിസ്ഥാൻ ഭരണകൂടം കൊല്ലാക്കൊല ചെയ്യുകയാണെന്ന് സിന്ധ് മനുഷ്യാവകാശ പ്രവർത്തകൻ സഫർ. സിന്ധികളെ സഹായിക്കണമെന്നും സിന്ധിന് പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം ലഭ്യമാകുന്നതിന് വേണ്ടി ഇടപെടണമെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു.
‘നരേന്ദ്ര മോദിക്ക് ഒരു സന്ദേശവുമായാണ് സിന്ധി സമൂഹം ഹൂസ്റ്റണിൽ എത്തിയിരിക്കുന്നത്. ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം. അതിന് മോദിജിയും ട്രമ്പും ഞങ്ങളെ സഹായിക്കണം.’ സഫർ അന്താരാഷ്ട്ര മാദ്ധ്യമത്തോട് പറഞ്ഞു. പാകിസ്ഥാനിൽ നിന്നും സ്വാതന്ത്ര്യം നേടാൻ ബംഗ്ലാദേശിനെ സഹായിച്ചത് ഇന്ത്യയാണ്. അത് പോലെ പാകിസ്ഥാനിലെ സിന്ധ് സമൂഹത്തിന് സ്വാതന്ത്ര്യം ലഭിക്കാനും ഇന്ത്യ ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.
#WATCH US: Sindhi activist, Zafar, speaks of human rights violations by Pak. Says "Sindhi people have come here in Houston with a message. When Modi ji passes through here in morning we'll be here with our message that we want freedom. We hope Modi ji & President Trump helps us." pic.twitter.com/kJJWMyucWD
— ANI (@ANI) September 22, 2019
ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാൻ പാകിസ്ഥാൻ ഇസ്ലാമിക ധ്രുവീകരണം ദുരുപയോഗം ചെയ്യുകയാണ്. പാകിസ്ഥാൻ സർക്കാരിനെയും പാക് ചാരസംഘടനയായ ഐ എസ് ഐയെയും ഭീകര സംഘടനകളായി പ്രഖ്യാപിക്കാൻ മോദിയും ട്രമ്പും മുൻകൈ എടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
നേരത്തെ ഹൂസ്റ്റണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടുത്തെ കശ്മീരി പണ്ഡിറ്റ് സമൂഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഹൂസ്റ്റണിലെ ബോറ മുസ്ലിം വിഭാഗവുമായും സിഖ് സമുദായാംഗങ്ങളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
In Houston, a delegation of the Kashmiri Pandit community met the Prime Minister. They unequivocally supported the steps being taken for the progress of India and empowerment of every Indian. pic.twitter.com/KrIYemBBKB
— PMO India (@PMOIndia) September 22, 2019
The Dawoodi Bohra community felicitates PM @narendramodi in Houston. They recall PM Modi’s visit to Indore last year to attend a programme of their community as well as highlight PM Modi’s association with Syedna Sahib. pic.twitter.com/PBOd0k0PTv
— PMO India (@PMOIndia) September 22, 2019
അമേരിക്കയിലേക്കുള്ള ഏഴ് ദിവസ സന്ദർശനത്തിന്റെ ഭാഗമായാണ് നരേന്ദ്ര മോദി ഹൂസ്റ്റണിൽ എത്തിയിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വേദി പങ്കിടുന്ന ഹൗഡി മോഡി പരിപാടി ഇന്ന് അമേരിക്കയിലെ എൻ ആർ ജി സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ അമേരിക്കൻ വിഭാഗത്തിൽ പെടുന്ന അമ്പതിനായിരത്തോളം പേർ പരിപാടിയിൽ പങ്കെടുക്കും.
Discussion about this post