ഐ പി എൽ 2020 സീസൺ ഒരുങ്ങുന്നു. പുതിയ സീസണിലേക്കുള്ള താരലേലം ഡിസംബർ 19ആം തീയതി കൊൽക്കത്തയിൽ നടക്കും.
നിലവിൽ സജീവമായിരിക്കുന്ന ലേല ജാലകം നവംബർ 14ന് അവസാനിക്കും. കഴിഞ്ഞ സീസണിൽ അനുവദിക്കപ്പെട്ടിരുന്ന ലേല തുക 82 കോടിയായിരുന്നുവെങ്കിൽ ഇത്തവണ 85 കോടി രൂപ വീതം ഓരോ ടീമിനും ചിലവഴിക്കാൻ സാധിക്കും. കഴിഞ്ഞ ലേലത്തിൽ ബാക്കിയുള്ള തുകയിൽ നിന്നും മൂന്ന് കോടി കൂടി അധികമായി ചിലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും.
ഏറ്റവും കൂടുതൽ തുക നിലവിൽ കൈവശ ബാക്കിയുള്ളത് ഡൽഹി ക്യപ്പിറ്റൽസിനാണ്. 8.2 കോടി രൂപ ഡൽഹിയുടെ പക്കൽ ഉണ്ട്. രാജസ്ഥാൻ റോയൽസിന്റെ പക്കൽ 7.15 കോടിയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പക്കൽ 6.05 കോടിയും ബാക്കിയുണ്ട്.
മറ്റ് ടീമുകളുടെ ബാക്കി തുക:
ചെന്നൈ സൂപ്പർ കിംഗ്സ് – 3.2 കോടി രൂപ
കിംഗ്സ് ഇലവൻ പഞ്ചാബ് – 3.7 കോടി രൂപ
മുംബൈ ഇന്ത്യൻസ് – 3.55 കോടി രൂപ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 1.80 കോടി രൂപ
സൺറൈസേഴ്സ് ഹൈദരാബാദ് – 5.30 കോടി രൂപ.
ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കുന്ന ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗിന്റെ അണിയറ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നിലവിലുള്ള ലേല കാലാവധി ഈ സീസണോട് കൂടി അവസാനിക്കും. 2021ൽ പുതിയ മെഗാ ലേലം നടക്കും.
Discussion about this post