ഇന്ത്യ- ചൈന ഉച്ചകോടിക്കായി തമിഴ്നാട്ടിലെ മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റ് ഷി-ജിൻ പിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് തനിത്തമിഴനായി. ഷർട്ടും മുണ്ടും ചുമലിൽ ഉത്തരീയവും ധരിച്ചാണ് മോദി ഷി-ജിൻ പിംഗിനെ സ്വീകരിച്ചത്. യുനെസ്കോ പൈതൃക പട്ടികയിലടം നേടിയിട്ടുള്ള മഹാബലിപുരത്തെ കാഴ്ചകൾ ഓരോന്നായി മോദി ഷി ജിൻ പിംഗിനെ ചുറ്റി നടന്നു കാണിച്ചു.
#WATCH Prime Minister Narendra Modi and Chinese President Xi Jinping visit group of temples at Mahabalipuram. The group of monuments at Mahabalipuram is prescribed by UNESCO as a world heritage site. #TamilNadu pic.twitter.com/Yf8mHXCxh5
— ANI (@ANI) October 11, 2019
ഇന്ത്യയുമായുള്ള അനൗപചാരിക കൂടിക്കാഴ്ചയ്ക്കായി ഉച്ചതിരിഞ്ഞാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് തമിഴ്നാട്ടിലെത്തിയത്. ചെന്നൈ വിമാനത്താവളത്തിൽ തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവർ ചേർന്ന് പിംഗിനെ സ്വീകരിച്ചു. മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി-ജിൻ പിംഗിന് താമസമൊരുക്കിയിരിക്കുന്നത്. നരേന്ദ്രമോദിയും ഈ ഹോട്ടലിൽ തന്നെയാണുള്ളത്.
Tamil Nadu: Prime Minister Narendra Modi with Chinese President Xi Jinping at the Arjuna's Penance in Mahabalipuram. pic.twitter.com/5YM3eVqBhb
— ANI (@ANI) October 11, 2019
Discussion about this post