പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജില്‍ സിനിമ നടന് ബിനീഷ് ബാസ്റ്റിനെ ആക്ഷേപിച്ച സംഭവത്തില്‍ കോളേജിനേയും യൂണിയനേയും വിമര്‍ശിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. സംവിധായകനായ മേനോന് സഖാവിന് പിന്നോക്ക സഖാവിന്റെ കൂടെ വേദി പങ്കിടാന്‍ കഴിയില്ലെന്ന് അറിഞ്ഞ യൂണിയന് നേതാക്കള്‍ മേനോന് സഖാവിന് വേണ്ടി പിന്നോക്ക സഖാവിനോട് മാറിനില്ക്കാന് ആവശ്യപ്പെടുകയായിരുന്നുവെന്ന് സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നായനാര്‍ക്കുവേണ്ടി കെ.ആര് ഗൗരിയമ്മയോട് മാറിനില്ക്കാന് പറഞ്ഞത് പോലെയുള്ള ഒരു ചെറിയ അഡ്ജസ്റ്റ്മെന്റായിരുന്നുവെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-എസ്എഫ്ഐ ഏകാധിപത്യം ഉള്ള പാലക്കാട് മെഡിക്കല്‍ കോളേജ് യൂണിയന് ലെഫ്റ്റ് ലിബറല്‍ ആയ സംവിധായകനെ ഉദ്ഘാടനത്തിന് വിളിക്കുന്നു. കൂട്ടിന് ഇരവാദ നാടന്‍ കമ്മിയായ നടനെയും .
മേനോന് സഖാവിന് പിന്നോക്ക സഖാവിന്റെ കൂടെ വേദി പങ്കിടാന്‍ കഴിയില്ല എന്നറിഞ്ഞ സഖാക്കളുടെ കോളേജ് യൂണിയന് മേനോന് സഖാവിന് വേണ്ടി പിന്നോക്ക സഖാവിനോട് മാറിനില്ക്കാന് ആവശ്യപ്പെട്ടത് ഒരു തെറ്റാണോ? ഇ കെ നായനാര്‍ക്കുവേണ്ടി കെ.ആര് ഗൗരിയമ്മയോട് മാറിനില്ക്കാന് പറഞ്ഞത് പോലെയുള്ള ഒരു ചെറിയ അഡ്ജസ്റ്റ്മെന്റ്.
കഴിഞ്ഞ വര്‍ഷം ഇതേ പരിപാടിയുടെ ഉദ്ഘാടക കേരളവര്‍മ്മയിലെ കവിതക്കളളിയായിരുന്നത്രെ. അപ്പോള്‍ കോളേജിന്റെയും യൂണിയന്റെയും ഏകദേശ നിലവാരം പിടികിട്ടിയിട്ടുണ്ടാവുമല്ലോ.
പാലക്കാടുള്ളത് മെഡിക്കല്‍ കോളേജ് അല്ല മേടിക്കല്‍ കോളേജ് ആണെന്ന് ഞങ്ങള്‍ പണ്ടേ പറഞ്ഞതാ . ഇവിടെ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരുടെ അടുത്ത് പോകുന്ന രോഗികളുടെ കഷ്ടകാലം.
https://www.facebook.com/Sandeepvarierbjp/photos/a.847063515335416/3191032104271867/?type=3&theater
Discussion about this post