എറണാകുളം :കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് മകൻ . രണ്ട് ദിവസം ഭക്ഷണം പോലും കിട്ടാതെ വലഞ്ഞ് 70 കാരൻ. തൃപ്പുണിത്തുറ സ്വദേശി ഷൺമുഖനെയാണ് മകൻ അജിത്ത് ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്.
സഹോദരിമാർ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് യുവാവ് വീട്ടുസാധനങ്ങൾ എടുത്ത് മുങ്ങിയത്. പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് വിട്ടൂടമ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയതിന് ശേഷം അജിത്തിനെ വിളിച്ചെങ്കിലും പല സ്ഥലങ്ങളിലാണ് എന്ന് പറഞ്ഞ് കോൾ കട്ട് ചെയ്യുകയായിരുന്നു. മകൻ അജിത്ത് അച്ഛനെ നോക്കുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ ഫോർട്ട് കൊച്ചി സബ് കളക്ടറോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും സീനിയർ സിറ്റിസൺ ആക്ട് പ്രകാരം കേസെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക .
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെക്ക് ഷൺമുഖനെ മാറ്റും. പാലിയേറ്റീവ് അധികൃതർ വന്ന് പരിശോധിക്കുകയാണ്. കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ഷൺമുഖന് വാഹനാപകടം സംഭവിച്ചത്. രണ്ട് സഹോദരി മാരുമായി അജിത്ത് തർക്കത്തിലായിരുന്നു. അതുകൊണ്ട് തന്നെ അച്ഛനെ കാണാൻ പോലും യുവാവ് സമ്മതിച്ചിരുന്നില്ല എന്ന് നാട്ടുകാർ പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. യുവാവിനെ എത്രയും വേഗം കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ് കൂട്ടിച്ചേർത്തു.
Discussion about this post