എറണാകുളം: വിദേശ സന്ദർശനത്തെക്കുറിച്ച് മുഖ്യമന്ത്രി പിറണായി വിജയൻ തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാദ്ധ്യമങ്ങളിലൂടെയാണ് വിദേശ സന്ദർശനത്തെക്കുറിച്ച് താൻ അറിഞ്ഞത്. കാര്യം അറിയിച്ചതിൽ മാദ്ധ്യമങ്ങൾക്ക് നന്ദിയുണ്ടെന്നും ഗവർണർ പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
മുഖ്യമന്ത്രി രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്നു. വിദേശ സന്ദർശനത്തെക്കുറിച്ച് മുഖ്യമന്ത്രി രാജ്ഭവനെ അറിയിച്ചിട്ടില്ല. മാദ്ധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അതിന് നന്ദിയുണ്ട്. മുൻപ് വിദേശയാത്രകൾ നടത്തിയപ്പോഴും താന്നെ മുഖ്യമന്ത്രി വിവരം അറിയിച്ചിരുന്നില്ല. അറിയിക്കാതെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് സംബന്ധിച്ച് രാഷ്ട്രപതിയ്ക്ക് കത്ത് നൽകിയിട്ടുണ്ട് എന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ നിലവിൽ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഇതിനെയെല്ലാം ന്യായീകരിക്കാനുളള കഠിനമായ ശ്രമത്തിലാണ് സിപിഎം നേതാക്കൾ. ഇതിനിടെയാണ് വിദേശയാത്ര മുഖ്യമന്ത്രി രാജ്ഭവനെ അറിയിച്ചില്ലെന്ന ഗവർണറുടെ പ്രതികരണം.
Discussion about this post