അപകീര്‍ത്തി കേസില്‍ ഹാജരാകാതിരുന്ന ശശി തരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറന്റ്. മോദി ശിവലിംഗത്തിലെ തേള് എന്ന പരാമര്‍ശത്തിലാണ് ശശി തരൂരിന് വാറന്റ് നല്‍കിയത്.
നവംബര്‍ 27നകം കോടതിയില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചക്കുള്ളില്‍ വാറന്റ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ തരൂരും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. തരൂരിനോട് 5000 രൂപ കെട്ടിവെക്കാനും കോടതി നിര്‍ദേശിച്ചു.
ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണ് മോദിയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ആർ എസ് എസ് നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ശശി തരൂരിന്റെ പമാര്‍ശം. കഴിഞ്ഞ വർഷം ബാംഗ്ലൂർ സാഹിത്യോത്സവത്തിൽ വച്ചായിരുന്നു ശശി തരൂരിന്റെ പരാമർശം.ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണ് മോദിയെന്നും കൈ കൊണ്ട് തട്ടിക്കളയാനോ ചെരിപ്പ് കൊണ്ട് നീക്കം ചെയ്യാനോ കഴിയില്ലെന്നുമായിരുന്നു പരാമർശം.
Discussion about this post