തിരുവനന്തപുരം: കളിയിക്കാവിളയില്‍ തമിഴ് നാട് എഎസ്ഐയെ വെടിവച്ച് കൊലപ്പെടുത്തിയ ഭീകരര്‍ പിടിയിലാകുമ്പോള്‍ തിരിച്ചറിയാതിരിക്കാന്‍ മൊട്ടയടിച്ചും മീശ വടിച്ചും രൂപമാറ്റം വരുത്തിയതായി റിപ്പോര്‍ട്ട്. തൗഫീഖ് താടിയും മീശയും വടിച്ചു. മുടിയുടെ രീതിയും മാറ്റി. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകാത്ത വിധമാണ് ഇരുവരുടെയും രൂപമാറ്റം. ഇവര്‍ രൂപം മാറാന്‍ സാധ്യത ഉള്ളതിനാല്‍ ആ തരത്തിലുള്ള ചിത്രങ്ങളും തമിഴ്നാട് ക്യുബ്രാഞ്ച്പുറത്ത് വിട്ടിരുന്നു.
ഇതിലെ ചില പ്രതികള്‍ക്ക് ഐഎസ് ബന്ധം വരെ ആരോപിക്കുന്നുണ്ട്. പ്രതികള്‍ക്ക് തോക്ക് എത്തിച്ചു നല്കിയ ഇജാസ് പാഷയെ ചോദ്യം ചെയ്തതോടെയാണ് കര്‍ണാടക പോലീസിന് നിര്‍ണായക വിവരം ലഭിച്ചത്. ഇയാള്‍ക്ക് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഭീകര സംഘടനയായ ഐഎസുമായും അല്‍ ഉമ്മയുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. തോക്ക് കൈമാറിയ വ്യക്തികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നു ബെംഗളൂരു പൊലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പിടിയിലായത്. ഈ സാഹചര്യത്തില്‍ സംഘത്തിന് കേരളത്തില്‍ ബന്ധങ്ങള്‍ ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേരളാ പൊലീസ് തമിഴ്നാട്, ബെംഗളൂരു പോലീസുമായി ചര്‍ച്ച നടത്തുന്നുണ്ട്. കേസിലെ പ്രതികളില്‍ മൂന്ന് പേര്‍ക്ക് ചാവേറാകാന്‍ പരിശീലനം ലഭിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച സംഘത്തിലെ 17 പ്രതികളില്‍ മൂന്ന് പേര്‍ക്കാണ് പ്രത്യേക പരിശീലനം ലഭിച്ചത്. കര്‍ണാടകയും ന്യൂഡല്‍ഹിയും കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി. തമിഴ്നാട് നാഷണല്‍ ലീഗ് എന്ന പേരിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.
Discussion about this post