ഉത്തർപ്രദേശിൽ,പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്കിടെ അക്രമത്തിനാഹ്വാനം നൽകിയതിന് നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് ഫർമാൻ, ഇദ്രിസ്, നഫീസ്, മുരസ്ലീൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.പ്രക്ഷോഭത്തിന്റെ മറവിൽ കലാപം നടത്തുന്നുണ്ടെന്ന സംശയത്തിൽ യു.പി പോലീസ്, ഉത്തർപ്രദേശിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നു.
Discussion about this post