ഫറൂഖാബാദിൽ, 23 കുട്ടികളെ ബന്ദിയാക്കിയതിനെ തുടർന്ന് എൻകൗണ്ടറിൽ കൊല്ലപ്പെട്ട അക്രമിയുടെ കുഞ്ഞിനെ ദത്തെടുത്ത് യു.പി പോലീസ്.സുഭാഷ് ബാതമെന്ന അക്രമിയുടെ ഒരു വയസ്സുകാരി പെൺകുട്ടി ഗൗരിയാണ് ഒറ്റരാത്രി കൊണ്ട് അനാഥയായത്.ഇതേ തുടർന്നുണ്ടായ സംഘർഷത്തിൽ, ക്ഷുഭിതരായ ജനക്കൂട്ടം ഗൗരിയുടെ അമ്മയേയും വധിച്ചിരുന്നു.
കുട്ടിയെ ഏറ്റെടുക്കാൻ ആരും ഇല്ലാത്തതിനെ തുടർന്ന്, കാൺപൂരിലെ ഇൻസ്പെക്ടർ ജനറലായ മോഹിത് അഗർവാളാണ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാൻ മുന്നോട്ടു വന്നത്. കുഞ്ഞു സ്വന്തം കാലിൽ നിൽക്കാറാവുന്നതു വരെ താൻ സംരക്ഷിക്കുമെന്നും ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കുമെന്നും ഐ.ജി അഗർവാൾ അറിയിച്ചു. കുട്ടിയെ ദത്തെടുക്കാൻ നിയമപ്രകാരമുള്ള നടപടികൾ നടന്നു കൊണ്ടിരിക്കുകയാണ്.ഇപ്പോൾ ഫാറൂഖാബാദ് വനിതാ കോൺസ്റ്റബിൾമാരുടെ സംരക്ഷണയിലാണ് കുട്ടി.











