തിരുവനന്തപുരം: മലിനജലം കുടിവെള്ളമായി കൊടുക്കുന്ന ലോറികള്‍ പിടികൂടി തിരുവനന്തപുരം നഗരസഭ. ഏതൊക്കെ സ്ഥാപനങ്ങള്‍ക്കാണ് ഇവര്‍ വെള്ളം നല്‍കിയതെന്ന് അന്വേഷിച്ച് പുറത്ത് വിടുമെന്നും ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും മേയര്‍ പറഞ്ഞു.
ജലഅതോറിറ്റിയില്‍ നിന്ന് വെള്ളമെടുക്കാന്‍ അനുമതിയുള്ള ടാങ്കര്‍ ലോറികളാണ് തോട്ടില്‍ വെള്ളം നിറച്ച് കുടിവെള്ളമായി വിതരണം ചെയ്യാന്‍ കൊണ്ടുപോയത്. ദിവസം ഒരു പ്രാവശ്യം മാത്രം വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് കുടിവെള്ളമെടുത്ത ശേഷമാണ് തട്ടിപ്പ്. ഇത്തരത്തിൽ മൂന്ന് ലോറികളാണ് നഗരസഭ ഹെല്‍ത്ത് സ്ക്വാഡ് പിടികൂടിയത്.
നഗരത്തിലെ ഹോട്ടലുകള്‍ ഉള്‍പ്പെടെ പ്രധാനസ്ഥാപനങ്ങളിലേക്ക് വേണ്ടിയാണ് ഈ ലോറികള്‍ കുടിവെള്ളമെത്തിക്കുന്നതെന്നും എത് സ്ഥാപനങ്ങളിലേക്കാണ് കൊണ്ട് പോയതെന്ന് പരിശോധിച്ച് വരുകയാണെന്ന് മേയര്‍ ശ്രീകുമാര്‍ വ്യക്തമാക്കി. ക്രിമനല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post